എഐഎഫ്എഫിന്റെ ഫിഫ വിലക്കിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ
ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരണവുമായി പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്). വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ ആനന്ദിപ്പിക്കുമെന്ന് കരുതുന്നു. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിമിഷങ്ങൾ പങ്കുവെക്കുന്നു എന്നും പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
എ.ഐ.എഫ്.എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എ.ഐ.എഫ്.എഫ് പ്രസിഡന്‍റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ടാണ് നീക്കിയത്. പ്രഫുൽ പട്ടേലിനെ പുറത്താക്കി ഫെഡറേഷനെ നയിക്കാൻ സുപ്രീം കോടതി ഭരണസമിതിയെ നിയോഗിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.