Wednesday, January 22, 2025
HEALTHLATEST NEWS

രാജ്യത്ത് 13,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,272 പുതിയ കോവിഡ് -19 കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,289 ആയി.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,01,166 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 0.23 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,900 രോഗികൾ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,99,435 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.87 ശതമാനവുമാണ്.