Friday, January 17, 2025
LATEST NEWSSPORTS

‘എന്നെ കുറിച്ച് വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം’

ലണ്ടന്‍: കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്‍റായാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

മാധ്യമങ്ങൾ നുണ പറയുകയാണ്. എന്‍റെ പക്കൽ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെക്കുറിച്ച് പുറത്തു വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം. എങ്ങനെയെന്ന് ചിന്തിക്കൂ,” ക്രിസ്റ്റ്യാനോ തന്‍റെ സുഹൃത്ത് എഡു അഗ്വിറെയുടെ ഇൻസ്റ്റ പോസ്റ്റിന് കീഴിൽ എഴുതി. 

ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമായതിനാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് എഡു അഗ്വിറെ ഇന്‍സ്റ്റയില്‍ കുറിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു ക്രിസ്റ്റ്യാനോ.