Wednesday, January 8, 2025
GULFLATEST NEWS

60 ദിർഹത്തിന് ബുർജ് ഖലീഫ ‘അറ്റ് ദ് ടോപ്പിൽ’ പോയിവരാൻ അവസരം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ ‘അറ്റ് ദി ടോപ്പ്’ 60 ദിർഹത്തിന് സന്ദർശിക്കാൻ യു.എ.ഇ നിവാസികൾക്ക് അവസരം. സെപ്റ്റംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ വേനൽക്കാല ഓഫറായി ഈ ആനുകൂല്യം ലഭ്യമാകും.

സന്ദർശകർ ടിക്കറ്റ് കൗണ്ടറുകളിൽ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. ബുർജ് ഖലീഫ വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ നിന്നുള്ള നഗര കാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും എത്തുന്നത്. ഹോട്ടലുകൾ, വിനോദ മേഖലകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ട്.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
2010 ജനുവരി നാലിനാണ് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത് നിരവധി സിനിമകളും സാഹസിക പരിപാടികളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആകർഷകമായ പുതുവത്സരാഘോഷങ്ങളിലൊന്ന് ഇവിടെയാണ്.