Friday, January 17, 2025
LATEST NEWSTECHNOLOGY

ഓക്സിജൻ ഒഎസ് 13 ഓപ്പൺ ബീറ്റ 1 അവതരിപ്പിച്ച് വൺപ്ലസ്

വൺപ്ലസ് 10 പ്രോയ്ക്കായി ആൻഡ്രോയിഡ് 13 അധിഷ്ഠിത ഓക്സിജൻ ഒഎസ് 13 ഓപ്പൺ ബീറ്റ 1 ഇന്ത്യയിലും വടക്കേ അമേരിക്കയിലും വൺപ്ലസ് അവതരിപ്പിച്ചു. സമീപഭാവിയിൽ യൂറോപ്യൻ യൂണിയനിലും ഇത് ലഭ്യമാകുമെന്ന് കമ്പനി ചൊവ്വാഴ്ച ഒരു ഫോറം പോസ്റ്റിൽ പറഞ്ഞു.

ഇത് ആദ്യത്തെ ഓപ്പൺ ബീറ്റ ബിൽഡ് ആയതിനാൽ, ഇത്തവണ ഓക്സിജൻ ഒഎസ് 13 ന്‍റെ എല്ലാ സവിശേഷതകളും അനുഭവപ്പെടില്ലെന്നും കൂടുതൽ സവിശേഷതകൾ പിന്നീടുള്ള പതിപ്പുകളിൽ വരുമെന്നും വൺപ്ലസ് പറഞ്ഞു.