Thursday, January 23, 2025
HEALTHLATEST NEWS

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ നിന്ന് എത്തിയത്.

ജൂലൈ 13 മുതലാണ് പനി തുടങ്ങിയത്. ജൂലായ് 15-നാണ് ശരീരത്തിൽ പാടുകൾ കണ്ടത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി.

ഇതോടെ സംസ്ഥാനത്ത് മൂന്ന് പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.