Sunday, December 22, 2024
LATEST NEWSTECHNOLOGY

ഒലയുടെ ഇലക്ട്രിക് കാർ വരുന്നു; ഒറ്റ ചാർജിംഗിൽ 500 കി.മി വരെ സഞ്ചരിക്കാം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഒല. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കാറിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്പോർട്ടി കാറായിരിക്കും ഇതെന്ന് ഓല ഇലക്ട്രിക്കൽ സിഇഒ ഭവീഷ് അഗർവാൾ പറഞ്ഞു.

സെഡാൻ മാതൃകയിലായിരിക്കും വാഹനം പുറത്തിറക്കുക. സ്റ്റൈലിന് ഊന്നൽ നൽകിക്കൊണ്ട് യു ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിനു കുറുകെ ഒരു സ്ട്രിപ്പും മോഡലിൽ ഉണ്ടാകും.