ഔദ്യോഗിക പ്രഖ്യാപനം; റൂഡിഗർ ഇനി റയലിനു വേണ്ടി പന്ത് തട്ടും
റയൽ മാഡ്രിഡിലേക്കുള്ള റൂഡിഗറിന്റെ നീക്കം ഒടുവിൽ ഔദ്യോഗികമായിരിക്കുകയാണ്. താരം റയലുമായി കരാർ ഒപ്പിട്ടതായി സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് വേണ്ടി കളിച്ച അൻറോണിയോ റുഡിഗർ റയൽ മാഡ്രിഡിൽ ഫ്രീ ഏജൻറായി ചേർന്നു. 2026 വരെയാണ് റൂഡിഗർ കരാർ ഒപ്പിട്ടത്.