Wednesday, December 18, 2024
GULFLATEST NEWS

ബിജെപിയുടെ വിവാദ പരാമർശങ്ങൾ ; അപലപിച്ച് ഖത്തർ മന്ത്രിസഭ

ദോഹ: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യയിലെ ബിജെപി വക്താക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ മന്ത്രിസഭ. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു.

ഇസ്ലാമിന്റെ യാഥാർത്ഥ്യത്തെയും അചഞ്ചലതയെയും അവഗണിക്കുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ തള്ളിക്കളയുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പറഞ്ഞു.

ഭരണകക്ഷിയുടെ വക്താക്കൾ നടത്തിയ പരാമർശങ്ങൾ ഇസ്ലാമിനെ അവഹേളിക്കുന്നതും ഇസ്ലാമിന്റെ പവിത്രതയുടെ ലംഘനവും മാത്രമല്ല, ആഗോളതലത്തിൽ മുസ്ലിം ജനതയുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും, സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.