Wednesday, January 22, 2025
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കും

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ വൈകിട്ട് 7 മണിക്ക് ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം വിശ്രമത്തിലായതോടെ ടീമിൽ ധാരാളം യുവതാരങ്ങൾ ഉണ്ടാകും. ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള സ്ക്രീനിംഗ് പ്രക്രിയ കൂടിയാണ് ഈ പരമ്പര.

ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, അർഷ്ദീപ് സിംഗ് എന്നിങ്ങനെയാവും ആദ്യ മത്സരങ്ങളിലെ ഇലവൻ. ഉമ്രാൻ മാലിക്, ദീപക് ഹൂഡ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, വെങ്കിടേഷ് അയ്യർ, കുൽദീപ് യാദവ് എന്നിവർക്ക് വരാനിരിക്കുന്ന മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും.