Saturday, January 18, 2025
LATEST NEWSTECHNOLOGY

നാസയുടെ ആസ്ട്ര റോക്കറ്റ് വിക്ഷേപണം പരാജയം; രണ്ട് കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ നഷ്ടമായി 

വാഷിങ്ടണ്‍: ഓരോ മണിക്കൂറിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തെയും വികാസത്തെയും കുറിച്ചുള്ള വിവരങ്ങൾ പഠിക്കാൻ രൂപകൽപ്പന ചെയ്ത രണ്ട് കൃത്രിമ ഉപഗ്രഹങ്ങൾ നാസയ്ക്ക് നഷ്ടപ്പെട്ടു. വിക്ഷേപണത്തിന് ഉപയോഗിച്ച ആസ്ട്ര റോക്കറ്റ് വിക്ഷേപണത്തിനിടെ തകരാറിലായതാണ് കാരണം.

വിക്ഷേപണ വാഹനം 0010 (എൽവി0010) എന്ന് പേരിട്ടിരിക്കുന്ന ആസ്ട്ര റോക്കറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഫ്ലോറിഡയിലെ കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിച്ചു. ആദ്യ ഘട്ടം വിജയകരമായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ എഞ്ചിൻ പ്രവർത്തനം നിർത്തുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തൽഫലമായി, രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.

ഉപഗ്രഹങ്ങൾ നിർമ്മിച്ച നാസയുടെ ടീം അംഗങ്ങളോട് ക്ഷമാപണം നടത്തിയതായി ആസ്ട്ര അധികൃതർ അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും അവർ പറഞ്ഞു.