Thursday, January 1, 2026
GULFLATEST NEWS

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈയാണ് ഹർജി നൽകിയത്. പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച കേസ് കൗൺസിലർ അബ്ദുല്ല അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതി തള്ളി.