Friday, January 17, 2025
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യയെ ധവാന്‍ നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഒക്ടോബർ ആറിന് ലഖ്നൗവിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങൾ ഏപ്രിൽ 9, 11 തീയതികളിൽ റാഞ്ചിയിലും ഡൽഹിയിലുമായി നടക്കും.

അതേസമയം, കോച്ച് രാഹുൽ ദ്രാവിഡിനും വിശ്രമം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവിഎസ് ലക്ഷ്മൺ ടീമിനൊപ്പം ചേരും. നേരത്തെ അയർലൻഡ്, സിംബാബ്വെ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ലക്ഷ്മൺ അംഗമായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുൽ ദ്രാവിഡിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചത്.