ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും
കെന്നിംഗ്‌ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പരിക്ക് കാരണം കോഹ്ലി കളിക്കുമോ എന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് കെന്നിംഗ്ടണിലാണ് മത്സരം.
കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. കോഹ്ലിയെ സ്കാനിംഗിന് വിധേയനാക്കി. കോഹ്ലി ഇന്ന് കളിക്കുമോ ഇല്ലയോ എന്നത് സ്കാനിംഗിന്‍റെ ഫലങ്ങളെ ആശ്രയിച്ചിരിക്കും. മോശം ഫോമിലുള്ള കോഹ്ലിയുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം ചോദ്യംചെയ്യപ്പെടുന്നതിന് ഇടയിലാണ് പരിക്കിന്‍റെ ഭീഷണി.
ടി20 പരമ്പര 2-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രേയസ് അയ്യർക്ക് റൺസ് നേടാൻ കഴിയാത്തതും രവീന്ദ്ര ജഡേജയ്ക്ക് ബൗളിംഗിൽ താളം കണ്ടെത്താൻ കഴിയാത്തതും കോഹ്ലിയുടെ പരിക്കിന്‍റെ ആശങ്കകളും ഇന്ത്യയ്ക്ക് തലവേദനയാണ്. ടി20യിൽ മികച്ച പ്രകടനം നടത്തിയ ഭുവി ഏകദിന ടീമിൽ ഇല്ല. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ നയിക്കും.