Sunday, January 18, 2026
LATEST NEWSSPORTS

ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: വനിതാ ഫുട്ബോൾ താരങ്ങൾക്ക് പുതിയ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്ന് കേരള ബ്ലാസ്റ്റേഴ്സ്. പുരുഷ ടീമിന് പിറകെ വനിതാ ടീമിനെയും അവതരിപ്പിക്കുകയാണ് കൊമ്പന്മാർ. പുതിയ വനിതാ ടീം കളത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിനെ പ്രഖ്യാപിച്ചത്. ഈ ചുവടുവെയ്പ്പ് ഇന്ത്യയിലെയും കേരളത്തിലെയും വനിതാ ഫുട്ബോളിന്‍റെ വളർച്ചയ്ക്ക് വലിയ രീതിയിൽ സഹായിക്കും.

രാഷ്ട്രീയം, സാമൂഹികം, കായികം, സാഹിത്യം എന്നീ മേഖലകളിൽ മലയാളി സ്ത്രീകളുടെ മികവിന് ആദരമർപ്പിച്ചാണ് ടീമിന്‍റെ പ്രഖ്യാപനം.