Monday, January 6, 2025
LATEST NEWSSPORTS

ഇനി മുതൽ ഫുട്ബോളിൽ 5 സബ്സ്റ്റിട്യൂഷൻ; തീരുമാനം ഫിഫയുടേത്

അഞ്ച് പകരക്കാരെ ഫുട്ബോളിൽ ഇറക്കുന്നത് സ്ഥിരപ്പെടുത്താൻ ഫിഫ തീരുമാനിച്ചു. ഖത്തർ ലോകകപ്പിലടക്കം ഓരോ ടീമിനും അഞ്ച് സബ് ഉപയോഗിക്കാം. കൊറോണ വൈറസ് പകർച്ചവ്യാധിക്ക് ശേഷമാണ് 3 പകരക്കാരെ 5 ആയി മാറ്റിയത്. പ്രീമിയർ ലീഗ് പോലുള്ള ചില ലീഗുകൾ 3 സബിലേക്ക് തിരികെ പോയി. പക്ഷേ ഇനി ഫുട്ബോളിൽ എപ്പോഴും 5 സബ്ബുകൾ ഉണ്ടാകും.

അഞ്ച് പകരക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പുറമേ, ഒരു ടീം ഷീറ്റിൽ 12 ന് പകരം 15 പകരക്കാരെ ഉൾപ്പെടുത്താൻ ടീമുകൾക്ക് കഴിയുമെന്ന് ഐഎഫ്എബി പറഞ്ഞു.