Friday, January 17, 2025
LATEST NEWSPOSITIVE STORIES

ഇനി സ്വസ്ഥമായുറങ്ങാം; നാട്ടുകാരുടെ കൈതാങ്ങിൽ വേലായുധനും കുടുംബത്തിനും വീടായി

എരമംഗലം: ബ്ലോക്ക് പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ, ഷെഡിൽ താമസിച്ചിരുന്ന പുഴക്കര വേലായുധന്‍റെ കുടുംബത്തിന് വീടായി. വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ പുഴക്കര വേലായുധനും കുടുംബവും വീടില്ലാതെ വർഷങ്ങളായി ഷെഡിലായിരുന്നു താമസിച്ചിരുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക പര്യാപ്തമായിരുന്നില്ല.

ഇതേതുടർന്ന് വാർഡ് മെമ്പർ ഷീജ സുരേഷിന്‍റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും ആറുലക്ഷം രൂപ പിരിച്ച് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടിന്‍റെ താക്കോൽ കൈമാറി. ഷീജ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷംസു കല്ലാട്ടയിൽ, ബക്കർ കിളിയിൽ, സുരേഷ് പാട്ടത്തിൽ, നിസാർ പുഴക്കര എന്നിവർ പ്രസംഗിച്ചു.