Thursday, November 21, 2024
LATEST NEWSTECHNOLOGY

ഇനി ഗൂഗിള്‍ മാപ്പില്‍ വായുവിന്റെ ഗുണമേന്മ, കാട്ടുതീ തുടങ്ങിയ വിവരങ്ങളും അറിയാം

ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. ഇനി മുതൽ, ഗൂഗിൾ മാപ്പില്‍ ഓരോ സ്ഥലത്തെയും വായുവിന്റെ ഗുണനിലവാരം, പ്രദേശത്തെ കാട്ടുതീയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അറിയാൻ കഴിയും. വായുവിന്റെ ഗുണനിലവാരം അറിയാനുള്ള ഫീച്ചർ വളരെ സഹായകമാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ സവിശേഷതകൾ വിശദീകരിച്ചത്. ഈ ഫീച്ചറുകൾ നിലവിൽ യുഎസിൽ ലഭ്യമാണ്.

യുഎസിലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിൽ നിന്നുള്ള വിശ്വസനീയമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വായു ഗുണനിലവാര സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. സെൻസർ ശൃംഖലയായ പർപ്പിൾ എയറിൽ നിന്നുള്ള വിവരങ്ങളും ഇതിനായി ഉപയോഗിക്കും.