Sunday, December 22, 2024
LATEST NEWSSPORTS

13 താരങ്ങളെ കൂടി നിലനിർത്തി നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിനായി തയ്യാറെടുക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശകരമായ മറ്റൊരു പ്രഖ്യാപനം നടത്തി. കഴിഞ്ഞ സീസണിൽ കളിച്ച ഒരുപിടി ഇന്ത്യൻ താരങ്ങളെ നിലനിർത്തിയതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന സീസണിൽ 13 ഇന്ത്യൻ താരങ്ങൾ നോർത്ത് ഈസ്റ്റ് ജേഴ്സി ധരിക്കും. റോച്ചർസെല, ഡാൻമാവിയ റാൽട്ടെ, ഗനി നിഗം, മിഡ്ഫീൽഡർമാരായ ഇമ്രാൻ ഖാൻ, മുഹമ്മദ് ഇർഷാദ്, പ്രഗ്യാൻ ഗൊഗോയ്, ഇമ്മാനുവൽ, പ്രഗ്യാൻ മേദി, ഡിഫൻഡർമാരായ ഗുർജിന്ദർ കുമാർ, പ്രോവാത് ലക്ര, ജോ സൊഹെർലിയാന, തൊണ്ടോബ സിംഗ്, മഷൂർ ഷെരീഫ് എന്നിവരെ നോർത്ത് ഈസ്റ്റ് നിലനിർത്തി. നേരത്തെ, ഗോൾകീപ്പർമാരായ മിർഷാദ് മിച്ചു, നിഖിൽ ദേക്ക എന്നിവർ ക്ലബ്ബിനൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വരുന്ന സീസണിൽ ഇസ്രയേൽ പരിശീലകൻ മാർക്കോ ബാൽബുലിന് കീഴിലാണ് നോർത്ത് ഈസ്റ്റ് കളിക്കുക. എന്നാൽ, വിദേശ കളിക്കാരെ കുറിച്ച് ക്ലബ് ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ചില സൈനിങ്ങുകൾ പൂർത്തിയായതായി റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.