യു.എസ് സ്ഥാപനത്തിൽ നിന്നും 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഉത്തരകൊറിയൻ ഹാക്കർമാർ
വാഷിങ്ടൺ: യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും പണം തട്ടിയെടുത്തത്. ഹാർമണിയെന്ന ബ്ലോക്ക് ചെയിനാണ് ഇവർ ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഒരു ബ്ലോക്ക്ചെയിനിൽ നിന്നും മറ്റൊന്നിലേക്ക് ക്രിപ്റ്റോ കറൻസി കൈമാറാം.