Sunday, December 22, 2024
GULFLATEST NEWS

എണ്ണയിതര വരുമാനം ലക്ഷ്യം ; കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഒമാൻ

മസ്കത്ത്: എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുളള പദ്ധതിയുമായി ഒമാൻ. ഇതിന്‍റെ ആദ്യപടിയായി മസ്കറ്റ്, അൽ ദഖിലിയ, തെക്കൻ ഷർഖിയ, ദോഫാർ, മുസന്തം ഗവർണറേറ്റുകളിൽ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചു.

കൊവിഡ് മഹാമാരിക്കാലത്തെ തിരിച്ചടികളിൽ നിന്ന് ടൂറിസം മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് സാമ്പത്തിക സ്രോതസ്സുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ‘ഒമാൻ വിഷൻ 2040’ എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ നടപടികൾ.