ഓഫീസ് ഏതു രാജ്യത്തായാലും ഇനി യുഎഇയിൽ ഇരുന്ന് പണിയെടുക്കാം
അബുദാബി: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് വിസ അനുവദിക്കും. സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷം കാലാവധിയുള്ള വിസ അനുവദിക്കും. ഇത് തുല്യ കാലയളവിലേക്ക് പുതുക്കാം.
കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. യു.എ.ഇ.ക്ക് പുറത്തുള്ള കമ്പനിയുടെ റിമോട്ട് റെപ്രസെന്‍റേറ്റീവ്, യു.എ.ഇ.യിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ്, കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയാണ് വേണ്ടത്.
അബുദാബി, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്(https://icp.gov.ae) വെബ്സൈറ്റിലും ദുബായിലാണെങ്കിൽ www.visitdubai.com വെബ്സൈറ്റിലും അപേക്ഷിക്കണം.