Thursday, January 23, 2025
LATEST NEWSSPORTS

ധോണിക്ക് ആശംസയില്ല, സിഎസ്കെ പോസ്റ്റുകൾ നീക്കി ജഡേജ

ചെന്നൈ: 2021, 2022 സീസണുകളിലെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും മുൻ നായകൻ രവീന്ദ്ര ജഡേജ നീക്കം ചെയ്തു. ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിന്‍റെ തുടക്കത്തിൽ ചെന്നൈ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ജഡേജ തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ധോണി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തി.

തൊട്ടുപിന്നാലെ വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ജഡേജ ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ ജഡേജയെ ചെന്നൈ മാനേജ്മെന്‍റ് പുറത്താക്കിയതായി അന്നു തന്നെ വാർത്തകൾ വന്നിരുന്നു. എംഎസ് ധോണിയുടെ ജൻമദിനത്തോടനുബന്ധിച്ച് ജഡേജ ചെന്നൈയുമായും മഞ്ഞ ജേഴ്സിയുമായും ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തതായി ആരാധകർ കണ്ടെത്തി. നേരത്തെ രവീന്ദ്ര ജഡേജയും സിഎസ്കെയും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു.

ഈ വർഷം ധോണിക്ക് ജഡേജ പിറന്നാൾ ആശംസകൾ നേർന്നിരുന്നില്ല. ഇൻസ്റ്റാഗ്രാമിലെ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും അദ്ദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്.