കാനഡ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയന്‍ മലയാളി നിതിന്‍ ശരത്
കാനഡ: നാച്ചുറൽ കാനഡ പ്രൊ.ക്വാളിഫയര്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സസ്‌കച്ചവന്‍ പ്രവിശ്യയിലെ റെജൈനയില്‍ സ്ഥിരതാമസമാക്കിയ നിതിൻ ശരത്. ടൊറന്‍റോയിലെ ഡെൽറ്റ ഹോട്ടലിൽ ഓഗസ്റ്റ് 6ന് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 400 ഓളം പേർ പങ്കെടുത്തു. നിതിന്‍ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിംഗ് മത്സരത്തിൽ ബാന്‍റം വിഭാഗത്തിലെ എട്ട് മത്സരാർത്ഥികളിൽ ഒന്നാമനായി നിതിൻ ഉയർന്നുവന്നു.
2012 മുതൽ ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിൻ കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. എന്നിരുന്നാലും, ഐഎഫ്ബിബിവി (ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ്) പ്രൊഫഷണൽ കാർഡ് ലഭിക്കാനുള്ള നിതിന്‍റെ നിശ്ചയദാർഢ്യവും കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിന്‍റെ അക്ഷീണമായ കഠിനാധ്വാനവുമാണ് അദ്ദേഹത്തെ പ്രൊഫഷണൽ യോഗ്യതാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്‍റെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാര്‍ഡ് കരസ്ഥമാക്കുക എന്നതാണ് നിതിന്റെ ലക്ഷ്യം.