Thursday, January 23, 2025
LATEST NEWSTECHNOLOGY

ചലഞ്ചിനിടെ ഒമ്പത് വയസുകാരി മരിച്ചു; ടിക് ടോക്കിനെതിരെ കേസ്‌

ടിക് ടോക്കിൽ നിരവധി അപകടകരമായ ചലഞ്ചുകൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ആളുകളുടെ ജീവൻ അപകടത്തിലാക്കാറുണ്ട്. ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്ന അത്തരം ഒരു വെല്ലുവിളിയാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. അടുത്തിടെ, ഒൻപത് വയസ്സുള്ള ഒരു പെൺകുട്ടി ഇത് ചെയ്യാൻ ശ്രമിച്ച് മരിച്ചു. മകളുടെ മരണത്തെ തുടർന്ന് മാതാപിതാക്കൾ ഇപ്പോൾ ടിക് ടോക്കിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.  

യുഎസ് സംസ്ഥാനമായ വിസ്കോൺസിനിൽ നിന്നുള്ള അരിയാനി ജൈലീൻ അറോയോ എന്ന പെൺകുട്ടിയാണ് അപകടകരമായ ഈ വെല്ലുവിളിയിൽ പങ്കെടുത്തതിനെ തുടർന്ന് മരിച്ചത്. നായയുടെ തുടൽ കഴുത്തിൽ കുരുക്കി അവൾ സ്വയം മരിക്കുകയായിരുന്നു. അവളുടെ അഞ്ച് വയസ്സുള്ള സഹോദരനാണ് ചേച്ചിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ബ്ലാക്ക് ഔട്ട് ചലഞ്ചിൽ, ബെൽറ്റുകൾ, ബാഗിന്‍റെ വള്ളി പോലുള്ള വസ്തുക്കളുമായി ആളുകൾ കഴുത്തിൽ കുരുക്കുകയും ശ്വാസം മുട്ടിക്കുകയും ബോധരഹിതരാവുകയും ചെയ്യുന്നു. ടിക് ടോക്കിൽ വളരെ സജീവമായിരുന്നു അരിയാനി. എട്ടാം ജന്മദിനത്തിൽ തനിക്ക് ലഭിച്ച ഒരു ഫോൺ കോളിനെ തുടർന്നാണ് കുട്ടി ചലഞ്ചിന് ശ്രമിച്ചതെന്ന് കുടുംബം അവകാശപ്പെടുന്നു.