Saturday, January 24, 2026
HEALTHLATEST NEWS

കോവിഡ്-19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യാൻ ന്യൂസിലാൻഡ്

ന്യൂസിലാൻഡ്: ഇന്ന് രാത്രി 11.59 മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന കോവിഡ് -19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചു.

കോവിഡ് -19 മാനേജ്മെന്‍റിൽ പുതു വഴികൾ സ്വീകരിക്കാനും നേരത്തെ ഏർപ്പെടുത്തിയ അസാധാരണമായ നടപടികൾ ഇല്ലാതെ ജീവിക്കാനും സമയമായെന്ന്, ജസീന്ത ആർഡേൺ പറഞ്ഞു.

“ഇന്ന് കോവിഡ് പ്രതിരോധത്തിലെ ഒരു നാഴികക്കല്ലാണ്. കോവിഡ് നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നിവയെ നിയന്ത്രിക്കുന്നതിന് പകരം, നാം നിയന്ത്രണം ഏറ്റെടുക്കുകയാണ്”. ജസീന്ത കൂട്ടിച്ചേർത്തു.