Wednesday, January 22, 2025
LATEST NEWSTECHNOLOGY

പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ട തങ്ങളുടെ പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വീഡിയോ പുറത്തിറക്കി. അടുത്ത മാസം ആദ്യം വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണിത്. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങളാണ് ടീസറിലുള്ളത്.  

എൽഇഡി ഡേടൈം റണ്ണിംഗ് ലാംപുകൾ, എൽഇഡി ടെയിൽ ലാംപ്, മനോഹരമായ ഗ്രിൽ, 360 ഡിഗ്രി ക്യാമറ എന്നിവ പുതിയ വാഹനത്തിലുണ്ട്. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ഓഗസ്റ്റിൽ കർണാടകയിലെ ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ (ടികെഎം) ഫാക്ടറിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും വെവ്വേറെ ബ്രാൻഡ് നാമങ്ങളിൽ ഈ എസ്യുവി അവതരിപ്പിക്കും.