Wednesday, January 22, 2025
HEALTHLATEST NEWS

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം

മുംബൈ: കോവിഡ്-19 ന്‍റെ പുതിയ ഉപ വകഭേദമായ ബിഎ.2.75 ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിൽ ഇസ്രായേൽ ശാസ്ത്രജ്ഞൻ ഡോ.ഷെയ് ഫ്ലീഷോൺ കണ്ടെത്തി. ടെൽ ഹാഷോമറിലെ ഷെബ മെഡിക്കൽ സെന്‍ററിലെ സെൻട്രൽ വൈറോളജി ലബോറട്ടറിയിൽ ഡോക്ടറാണ് ഷെയ് ഫ്ലീഷോൺ.

ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം പുതിയ ഉപ വകഭേദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. “ഇതുവരെ 85 സീക്വൻസുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്, പ്രധാനമായും ഇന്ത്യയിൽ നിന്നും (10 സംസ്ഥാനങ്ങളിൽ നിന്ന്) മറ്റ് 7 രാജ്യങ്ങളിൽ നിന്നും. ഇന്ത്യയ്ക്ക് പുറത്തുള്ള സീക്വൻസുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു ട്രാൻസ്മിഷനും ട്രാക്ക് ചെയ്തിട്ടില്ല,” അദ്ദേഹം ട്വീറ്റ് ചെയ്തു.

2022 ജൂലൈ 2 വരെ മഹാരാഷ്ട്രയിൽ 27, പശ്ചിമ ബംഗാളിൽ 13, ഡൽഹി, ജമ്മു, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോന്ന് വീതം, ഹരിയാനയിൽ ആറ്, ഹിമാചൽ പ്രദേശിൽ മൂന്ന്, കർണാടകയിൽ 10, മധ്യപ്രദേശിൽ അഞ്ച്, തെലങ്കാനയിൽ രണ്ട് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.