Monday, April 14, 2025
GULFLATEST NEWS

നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി മാറി കൊടുത്തില്ല; ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവ്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വർഷത്തെ തടവ് ശിക്ഷ. ഹൊവൈറ്റത്ത് ഗോത്രത്തിൽ നിന്നുള്ള അബ്ദുല്ല അൽ ഹൊവൈതി, അദ്ദേഹത്തിന്‍റെ ബന്ധുവായ അബ്ദുല്ല ദുഖൈൽ അൽ ഹൊവൈതി എന്നിവർക്കാണ് സൗദി സർക്കാർ 50 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിലാണ് ഹോവൈറ്റത്ത് ഗോത്രം താമസിക്കുന്നത്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ അൽഖ്സ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്.