Wednesday, January 22, 2025
GULFLATEST NEWS

നീറ്റ്; ഖത്തറിലെ പരീക്ഷാ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ

ദോഹ: ജൂലൈ 17ന് നടക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്‍റെ (നീറ്റ്) ഖത്തറിലെ പരീക്ഷാ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുത്തു.

ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ട പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയാണ് സെന്‍ററിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ 17 ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ.