നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ; സ്വന്തം റെക്കോർഡ് മറികടന്നു
സ്റ്റോക്ക്‌ഹോം: ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര സ്വന്തം ദേശീയ റെക്കോർഡ് തകർത്തു. സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 89.94 മീറ്റർ ദൂരം എറിഞ്ഞ നീരജ് തന്റെ പേരിലുള്ള 89.30 മീറ്റർ ദൂരം മറികടന്ന് വെള്ളി മെഡൽ നേടി. 90.31 മീറ്റർ ദൂരം എറിഞ്ഞാണ് ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണം നേടിയത്.
ആദ്യ ശ്രമത്തിൽ തന്നെ നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. പിന്നാലെയുള്ള അഞ്ച് ശ്രമങ്ങളിൽ നീരജിന്റെ ദൂരം 84.37, 87.46, 86.67, 86.84 മീറ്റർ എന്നിങ്ങനെയായിരുന്നു.