Friday, January 17, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തും

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകും. ഈ മാസം 28ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചു. 215 അത്ലറ്റുകൾ ഉൾപ്പെടെ 322 അംഗങ്ങളാണ് സംഘത്തിലുള്ളത്.

ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടെ 16 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഗെയിംസിൽ മെഡൽ നേടുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് യഥാക്രമം 20 ലക്ഷം, 10 ലക്ഷം, 7.5 ലക്ഷം രൂപ വീതം പാരിതോഷികം ഐഒഎ പ്രഖ്യാപിച്ചു.

അതേസമയം, കോമൺവെൽത്ത് ഗെയിംസിൽ ഹൈജമ്പർ തേജസ്വിൻ ശങ്കറിന് നഷ്ടമാകും. തേജസ്വിനിയെ ടീമിൽ ഉൾപ്പെടുത്താനുള്ള അത്ലറ്റിക്സ് ഫെഡറേഷന്‍റെ നീക്കത്തിന് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്‍റെ അംഗീകാരം ലഭിച്ചില്ല.