Tuesday, December 17, 2024
LATEST NEWSSPORTS

ദേശീയ ഗെയിംസ്; ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45.

കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ എം.എസ് മെഡലുറപ്പാക്കിയിരുന്നു. ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയുടെ ധ്യാനേശ്വരിയെ 15-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഗ്രേഷ്മ സെമിയിലെത്തിയത്.