Friday, January 17, 2025
LATEST NEWSSPORTS

ദേശീയ ഗെയിംസ്; കേരള സംഘം ഗുജറാത്തിലേക്കു യാത്രതിരിച്ചു

ദേശീയ ഗെയിംസിനുള്ള കേരളത്തിന്‍റെ പ്രധാന സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടു. 32 അത്ലറ്റുകളും പരിശീലകരും ഒഫീഷ്യല്‍സുമായി 14 പേരും അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.

ഇത്തവണ കേരളത്തിന് വലിയ പ്രതീക്ഷയുണ്ടെന്ന് ടീമിന്‍റെ ചെഫ് ഡി മിഷൻ വി ദിജു പറഞ്ഞു. അത്ലറ്റിക്സ്, ബാഡ്മിന്‍റൺ, നീന്തൽ, വോളിബോൾ എന്നിവയാണ് ഏറ്റവും പ്രതീക്ഷ നൽകുന്നത്.

എച്ച്.എസ് പ്രണോയ്, അർജുൻ, സഞ്ജിത് എന്നിവരുടെ ബാഡ്മിന്‍റണിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബാഡ്മിന്‍റൺ ഒളിമ്പ്യൻ കൂടിയായ ദിജു പറഞ്ഞു. “പല കളിക്കാരെയും സംബന്ധിച്ചിടത്തോളം, കോവിഡ് കാരണം മാച്ച് എക്സ്പീരിയൻസ് ഇല്ലാത്തത് അൽപ്പം ആശങ്കാജനകമാണ്. എന്നിരുന്നാലും, എല്ലാ ടീമുകൾക്കും നന്നായി പരിശീലിക്കാൻ കഴിഞ്ഞു,” ദിജു പറഞ്ഞു.