Saturday, January 18, 2025
LATEST NEWSSPORTS

ദേശീയ ഗെയിംസ്; കേരളത്തിന് നെറ്റ്ബോളിൽ തോല്‍വി

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ് ബോളിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോടാണ് തോൽവി. 52-54 ആണ് സ്കോർ. ആദ്യ മത്സരത്തിൽ ബീഹാറിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിൽ റഫറിയുടെ നടപടി മൂലം തിരിച്ചടി നേരിട്ടു. കേരളത്തിന്‍റെ രണ്ട് പ്രതിരോധ താരങ്ങളെ റഫറി പുറത്താക്കി. ഇതോടെ മത്സരത്തിൽ തെലങ്കാനയ്ക്ക് മേൽക്കൈ ലഭിച്ചു. 11-16, 13-13, 12-12, 16-13 എന്നിങ്ങനെയാണ് നാല് ക്വാര്‍ട്ടറിലെയും സ്‌കോർ. ഡൽഹിയും തെലങ്കാനയും തമ്മിലുള്ള മത്സരം അപൂർവ സമനിലയിൽ കലാശിച്ചു. ഡൽഹി ബീഹാറിനെ തോൽപ്പിച്ചതോടെ (സ്കോർ: 72-55), ഗ്രൂപ്പ് ബിയിൽ ഡൽഹിക്കും തെലങ്കാനയ്ക്കും പിന്നിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. ഡൽഹിക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ബുധനാഴ്ച ഡൽഹിയെ തോൽപ്പിച്ചാലെ കേരളത്തിന് സെമിയിലെത്താൻ സാധിക്കൂ.