Friday, January 17, 2025
LATEST NEWSSPORTS

ദേശീയ ഗെയിംസ്;ആതിഥേയത്വം വഹിക്കാൻ ഗുജറാത്ത്

ന്യൂഡൽഹി: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഗുജറാത്തിൽ ദേശീയ ഗെയിംസ് നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഗുജറാത്ത് ഒളിമ്പിക് അസോസിയേഷൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് ഐഒഎ തീരുമാനം കൈക്കൊണ്ടത്. അഹമ്മദാബാദ് ഉൾപ്പെടെ ആറ് നഗരങ്ങളാണ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. തീയതി പിന്നീട് അറിയിക്കും.

2015ൽ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്. 36-ാമത് ഗെയിംസ് 2016 നവംബറിൽ ഗോവയിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കാലതാമസം കാരണം ഗോവയിലെ തയ്യാറെടുപ്പുകൾ പലതവണ മാറ്റിവയ്ക്കേണ്ടിവന്നു.