Sunday, December 22, 2024
HEALTHLATEST NEWS

കോവിഡിനെതിരെ നേസൽ സ്പ്രേ ഫലപ്രദമെന്ന് പഠനം

ന്യൂ​ഡ​ൽ​ഹി: കോവിഡ് -19 നെതിരെ നേസൽ സ്പ്രേ ഫലപ്രദമാണെന്ന് ഇന്ത്യയിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയതായി ഒരു പഠനം പറയുന്നു.

ലാൻസെറ്റ് പഠനമനുസരിച്ച്, സ്പ്രേ നൽകിയ രോഗികളുടെ ശരീരത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ വൈറസുകളുടെ എണ്ണം 94 ശതമാനവും 48 മണിക്കൂറിനുള്ളിൽ 98 ശതമാനവും കുറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലെൻമാർക്ക് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് പരീക്ഷണം നടത്തിയത്.