Tuesday, December 17, 2024
GULFLATEST NEWS

നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായി പോകുന്നു

ദുബായ്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നഞ്ചിയമ്മ സെപ്റ്റംബർ 25ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അഖാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ അതിഥിയായി പോകും. ഇതാദ്യമായാണ് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഒരു ഓണാഘോഷം നടക്കുന്നത്. 10,000 ത്തിലധികം പേർക്ക് ഇരിപ്പിടമൊരുക്കിയാണ് അഖാഫ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. യു.എ.ഇ സർക്കാരിന് കീഴിലുള്ള സി.ഡി.ഇ എന്ന അതോറിറ്റിയുടെ അംഗീകാരം അടുത്തിടെയാണ് അഖാഫിന് ലഭിച്ചത്.