Sunday, January 5, 2025
LATEST NEWSSPORTS

യു.എസ് ഓപ്പണിൽ നദാല്‍ മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ കടന്നു. ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്‌നിനിയെ 4 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 6-4, 6-2, 6-1.

മൂക്കിനേറ്റ പരിക്കുമായാണ് നദാൽ മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്‍റെ നാലാം സെറ്റിനിടെയാണ് സംഭവം. ഫോഗ്‌നിനിക്കെതിരായ റിട്ടേണിനിടെ അബദ്ധത്തിൽ നിലത്ത് വീണ നദാലിന്‍റെ ബാറ്റ് കോർട്ടിൽ തട്ടി മൂക്കിൽ വന്ന് ഇടിക്കുകയായിരുന്നു.

രക്തം വരാൻ തുടങ്ങിയതോടെ അദ്ദേഹം മെഡിക്കൽ ബ്രേക്ക് എടുത്തു.