ഇഹ്റാമുകൾ റീസൈക്കിൾ ചെയ്യാൻ എം.ഡബ്ല്യു.എ.എന്‍ പദ്ധതി
റിയാദ്: ഹജ്ജ് തീർത്ഥാടകരുടെ പ്രത്യേക കുപ്പായമായ ഇഹ്റാമുകൾ പുനരുപയോഗിക്കുമെന്ന് നാഷണൽ സെന്‍റർ ഫോർ വേസ്റ്റ് മാനേജ്മെന്‍റ് (എം.ഡബ്ല്യു.എ.എൻ) അറിയിച്ചു.
പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്ന തരത്തിൽ അശ്രദ്ധമായി ഇഹ്റാം വേഷങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് ഒഴിവാക്കാൻ, കഴിഞ്ഞ ഹജ്ജ് സീസണിൽ ഉപേക്ഷിക്കപ്പെട്ട ഇത്തരം ഇഹ്റാം വസ്ത്രങ്ങൾ റീസൈക്കിള്‍ ചെയ്യുവാന്‍ സാധിച്ചതാണ് ഈ തീരുമാനത്തിലെത്തിയതിന് കാരണം.
പരീക്ഷണ പദ്ധതിയിൽ വിജയം കണ്ടതിനെ തുടർന്നാണ് ഈ സംരംഭം വിപുലമായി ആരംഭിച്ചതെന്ന് നാഷണൽ സെന്‍റർ ഫോർ വേസ്റ്റ് മാനേജ്മെന്‍റ് വിശദീകരിച്ചു. ഇക്കഴിഞ്ഞ ഹജ്ജുവേളയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇഹ്റാമുകള്‍ കൈമാറി തീര്‍ത്ഥാടകര്‍ സഹകരിച്ചിരുന്നു.