Saturday, December 21, 2024
LATEST NEWSPOSITIVE STORIES

കല്യാണിഅമ്മയ്ക്ക് മുസ്‌ലിം ലീഗിന്റെ ഓണസമ്മാനം

മഞ്ചേരി: ഉത്രാട ദിവസം 72 കാരിയായ കല്യാണി അമ്മയ്ക്കും കുടുംബത്തിനും, രണ്ടാംവാര്‍ഡിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പണിതുനല്‍കിയ ബൈത്തുറഹ്‌മയില്‍ പാലുകാച്ചൽ നടന്നു.

തന്‍റെയും മക്കളുടെയും ദീർഘനാളത്തെ ആഗ്രഹം സഫലമായ സമയത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും വീട്ടിലുണ്ടായതിൽ കല്യാണി അമ്മയ്ക്ക് ഇരട്ടി സന്തോഷം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വീടിൻ്റെ താക്കോൽ കൈമാറി.

കല്യാണി അമ്മയ്ക്ക് നാല് പെൺമക്കളും രോഗിയായ ഒരു മകനുമുണ്ട്. ഓണത്തിന്‍റെ ഈ സന്തോഷകരമായ ദിനത്തിൽ ഇതിനേക്കാൾ ആഹ്ലാദകരവും സംതൃപ്തവുമായ മറ്റൊരു കാര്യമില്ലെന്ന് താക്കോൽ ദാനം ചെയ്ത തങ്ങൾ പറഞ്ഞു.