Tuesday, December 17, 2024
LATEST NEWS

മസ്കിനും ബെസോസിനും വൻ നഷ്ടം ; ഒറ്റദിവസമുണ്ടായത് 1.50 ലക്ഷം കോടിയുടെ നഷ്ടം

വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല മേധാവി എലോൺ മസ്ക് എന്നിവർക്ക് കനത്ത നഷ്ടം. ഒറ്റ ദിവസം കൊണ്ട് 80,000 കോടി രൂപയാണ് ബെസോസിന് നഷ്ടമായത്. മസ്കിന്‍റെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 70,000 കോടി രൂപയുടെ കുറവുണ്ടായി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരമാണ് ഇരുവർക്കും വലിയ നഷ്ടമുണ്ടായത്.

അതേസമയം, ബ്ലൂംബെർഗിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഉൾപ്പെട്ട റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ നേട്ടമുണ്ടാക്കി. ദീപാവലിയോടെ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അംബാനി 9,775 കോടി രൂപയുടെ ലാഭമുണ്ടാക്കി. ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി 12,556 കോടി രൂപയുടെ ലാഭവും നേടി.

യുഎസ് ഓഹരി വിപണിയിലെ കനത്ത വിൽപ്പന സമ്മർദ്ദം കാരണമാണ് ബെസോസിനും മസ്കിനും തിരിച്ചടി നേരിട്ടത്. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതാണ് ഓഹരി വിപണിയിലെ തിരിച്ചടിക്ക് കാരണം. എസ് ആൻഡ് പി 500 4.4 ശതമാനം ഇടിഞ്ഞു. നാസ്ഡാക് 100 സൂചിക 5.5 ശതമാനവും ഇടിഞ്ഞു.