Tuesday, December 17, 2024
LATEST NEWSTECHNOLOGY

മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ പുറത്തിറക്കി

മോട്ടറോള മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറുകളിലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.55 ഇഞ്ച് എച്ച്ഡി + പിഒഎൽഇഡി ഡിസ്പ്ലേയും 2400 × 1080 പിക്സൽ റെസല്യൂഷനും ലഭിക്കും. കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇൻ്റേർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.