Saturday, December 21, 2024
LATEST NEWSTECHNOLOGY

മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി: 6 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ തിരിമറി നടത്തിയതായി കണ്ടെത്തി. നിയമങ്ങൾ ലംഘിച്ച് ലൈറ്റുകളും, സൗണ്ട് സംവിധാനങ്ങളും ഘടിപ്പിച്ച ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കാൻ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കാണുന്നു.  നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ന് മുതൽ ഇത്തരം ബസുകൾ നിരത്തിലിറക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.