Thursday, January 1, 2026
LATEST NEWSPOSITIVE STORIES

യാത്രക്കിടെ വിമാനത്തിൽ എയര്‍ ഹോസ്റ്റസായി അമ്മ; ഹൃദയം കീഴടക്കി വീഡിയോ

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുറച്ചുകാലമായി വേർപിരിഞ്ഞ ശേഷം വീണ്ടും അമ്മയെ കാണുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം എടുത്തുപറയാനാവില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.

യാത്രാമധ്യേ എയർ ഹോസ്റ്റായ അമ്മയെ കുഞ്ഞ് കണ്ടുമുട്ടുന്ന വീഡിയോ ആണിത്. ഒരു കുഞ്ഞ് ബോര്‍ഡിങ് പാസും കൈയില്‍പിടിച്ച് വിമാനത്തിൽ കയറുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ കുഞ്ഞിനെ ഞെട്ടിച്ചത് അവനെ സ്വീകരിക്കാൻ വന്ന എയർ ഹോസ്റ്റസാണ്. ജോലിക്ക് പോയ അമ്മയെ പെട്ടെന്ന കണ്ടതിന്റെ സന്തോഷം കുഞ്ഞിന്റെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോയിൽ, കുഞ്ഞ് തന്‍റെ ബോർഡിംഗ് പാസ് അമ്മയ്ക്ക് നൽകുന്നത് കാണാം. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും നിറഞ്ഞ ചിരിയോടെ കുഞ്ഞ് ക്യാമറയ്ക്ക് നേരെ കൈവീശുന്നതും കാണാം.