Tuesday, December 17, 2024
HEALTHLATEST NEWS

മങ്കിപോക്സ് ; ഏഴുവയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

പയ്യന്നൂർ: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുവയസുകാരിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്കായി അയച്ച സ്വാബ് സാമ്പിളിന്‍റെ ഫലം ഇന്ന് ലഭിക്കാനാണ് സാധ്യത. കുട്ടിയുമായി വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയായതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.