Tuesday, December 17, 2024
HEALTHLATEST NEWS

മങ്കിപോക്സ് ഭീതി ; ബ്രസീലിൽ കുരങ്ങുകൾ ആക്രമണം നേരിടുന്നു

ബ്രസീൽ: ബ്രസീലിൽ കുരങ്ങുകൾ ചത്തൊടുങ്ങിയ സംഭവത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ദുഃഖം രേഖപ്പെടുത്തി. സാവോ പോളോ സംസ്ഥാനത്തെ സാവോ ജോസ് ഡോ റിയോ പ്രീറ്റോ നഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 10 കുരങ്ങുകൾക്ക് വിഷം നൽകിയതായി ബ്രസീലിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മറ്റ് നഗരങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“നമ്മൾ ഇപ്പോൾ കാണുന്ന വ്യാപനം മനുഷ്യർക്കിടയിലാണെന്ന് ആളുകൾ അറിയേണ്ടതുണ്ട്,” ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരിസ് ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.