Sunday, December 22, 2024
HEALTHLATEST NEWS

മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളേജിലും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ കണ്ടെത്താൻ തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധന നടത്താം. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി തൃശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ങ്കി പോ​ക്സ് – പി.​സി.​ആ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.