Thursday, November 13, 2025
HEALTHNational

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ നിർദേശിച്ച് തമിഴ്നാട്

രാജ്യത്ത് മങ്കിപോക്സ് രോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്. രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഹെൽത്ത് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.