കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവർ അടുത്തിടപഴകിയവരാണ്. വീട്ടിലെത്തിയപ്പോൾ ആദ്യം പോയത് ഒരു സ്വകാര്യ ആശുപത്രിയിലാണ്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മങ്കി പോക്സ് ആണെന്ന് സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചു,” മന്ത്രി പറഞ്ഞു.